വർണവിവേചനത്തിനെതിരെയും പോലീസ് അതിക്രമങ്ങൾക്കെതിരെയും അമേരിക്കയിൽ ഇപ്പോൾ വൻ പ്രക്ഷോഭങ്ങൾ നടക്കുകയാണ്.അമേരിക്കൻ പൊലീസിന്റെ ക്രൂരതയില്‍ ജോര്‍ജ് ഫ്ലോയിഡ് കൊല്ലപ്പെട്ട സംഭവമാണ് ലോകമെങ്ങും വ്യാപകമായ പ്രതിഷേധങ്ങൾക്കിടയാക്കിയത്.ഇതോടെ ലോകമെങ്ങും വർണവിവേചനത്തെ പറ്റിയുള്ള ചർച്ചകളും സൃഷ്ടിക്കപ്പെട്ടു. ഇപ്പോളിതാ തനിക്കും വർണവിവേചനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി മാളവിക മോഹനൻ.
എനിക്ക് 14 വയസ്സുള്ളപ്പോൾ എന്റെ അടുത്ത കൂട്ടുകാരിൽ ഒരാൾക്ക് അവന്റെ അമ്മ ഒരിക്കലും ചായ കൊടുക്കുമായിരുന്നില്ല.ചായ കുടിച്ചാൽ കറുത്തു പോകുമെന്നാണ് അവർ കരുതിയിരുന്നത്. ഒരിക്കൽ അവൻ ചായ ചോദിച്ചപ്പോൾ നീ അവളെ പോലെ(എന്നെ പോലെ)കറുത്തുപോകുമെന്ന് അവർ അവനോട് പറഞ്ഞു. അവൻ മഹാരാഷ്ട്രക്കാരനായ വെളുത്ത പയ്യനും ഞാൻ മലയാളിയായ ഇരുണ്ടനിറമുള്ള പെൺകുട്ടിയും ആയിരുന്നു. മാളവിക പറഞ്ഞു.