മലൈക്കോട്ടൈ വാലിബനിലെ ലിറിക്കല്‍ സോങ് റിലീസ് ചെയ്തു. 'റ റ റക റക റ റ' എന്ന് തുടങ്ങുന്ന കിടിലന്‍ ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനത്തിന് ചുവടുവയ്ക്കുന്ന മോഹന്‍ലാലിനെയും ലിറിക്കല്‍ വീഡിയോയ്ക്കിടയില്‍ കാണിക്കുന്നുണ്ട്.