100 അല്ല, 1000 കോടിയിലേക്കാണ് മധുരരാജയുടെ യാത്ര! ചൈനയില്‍ മമ്മൂട്ടി അത്‌ഭുതം !

വെള്ളി, 12 ഏപ്രില്‍ 2019 (14:53 IST)
ഇപ്പോള്‍ ഇന്ത്യന്‍ സിനിമകളുടെ പ്രധാന മാര്‍ക്കറ്റുകളിലൊന്നാണ് ചൈന. പ്രധാനമായും ബോളിവുഡ് സിനിമകളാണ് ചൈനയില്‍ തരംഗമാകാറുള്ളത്. അതില്‍ തന്നെ ആമിര്‍ഖാന്‍റെ സിനിമകളോട് ചൈനീസ് ഓഡിയന്‍സിന് ഒരു പ്രത്യേക താല്‍പ്പര്യമുണ്ട്.
 
ആമിര്‍ഖാന്‍റെ പി കെയും ദംഗലും സീക്രട്ട് സൂപ്പര്‍സ്റ്റാറുമെല്ലാം ചൈനയില്‍ വന്‍ തരംഗമാണ് സൃഷ്ടിച്ചത്. ആയിരക്കണക്കിന് കോടികളാണ് ഈ സിനിമകള്‍ ചൈനയില്‍ മാത്രം വാരിക്കൂട്ടിയത്. അതേ തരംഗം സൃഷ്ടിക്കുക എന്ന ലക്‍ഷ്യവുമായാണ് മധുരരാജ ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന അതേദിവസം തന്നെ ചൈനയിലും പ്രദര്‍ശനത്തിനെത്തിക്കാന്‍ നിര്‍മ്മാതാവ് തീരുമാനിച്ചത്.
 
ആമിര്‍ഖാനെ ഇഷ്ടമായതുപോലെ മമ്മൂട്ടിയെയും ചൈനീസ് പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്നാണ് പ്രതീക്ഷ. മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങളും കോമഡിയുമെല്ലാം തരംഗമായാല്‍ മധുരരാജ ചരിത്രം സൃഷ്ടിക്കും. കൂടുതല്‍ സ്ക്രീനുകളിലേക്ക് ഈ മലയാള ചിത്രം പടരാനുള്ള സാധ്യത വളരെ കൂടുതലാണ്.
 
അങ്ങനെയുണ്ടായാല്‍, 100 കോടി ക്ലബ്ബല്ല 1000 കോടി ക്ലബില്‍ കയറുന്ന സിനിമയായി മധുരരാജ മാറും. അതേസമയം, ഗംഭീര അഭിപ്രായം സൃഷ്ടിക്കപ്പെട്ടതോടെ ഈ സിനിമ ഒരു മെഗാഹിറ്റായി മാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പണം‌വാരിപ്പടമായി ഈ വൈശാഖ് - ഉദയ്കൃഷ്ണ സിനിമ മാറുമെന്നാണ് സൂചനകള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍