1997ല്‍ ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ സിനിമയിലെത്തിയത്.നടനെ താര പദവിയിലേക്ക് ഉയര്‍ത്തിയ സിനിമയായിരുന്നു അത്. ചാക്കോച്ചന്‍ ശാലിനി കോമ്പിനേഷന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴാ തനിക്ക് അനിയത്തിപ്രാവില്‍ അഭിനയിക്കുമ്പോള്‍ ലഭിച്ച പ്രതിഫലം എത്രയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. അമ്പതിനായിരം രൂപയാണ് തനിക്ക് ഈ സിനിമയില്‍ അഭിനയിച്ചപ്പോള്‍ ലഭിച്ചതെന്ന് നടന്‍ പറഞ്ഞു. സുരേഷ് ഗോപി അവതാരകനായി എത്തുന്ന ഒരു ടെലിവിഷന്‍ പരിപാടിക്കിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.