ഫർഹാൻ അക്തർ സംവിധാനം ചെയ്ത് 2006ൽ പുറത്തിറങ്ങിയ ചിത്രമാണ് ഡോൺ. ഷാരൂഖ് ഖാൻ ആയിരുന്നു നായകൻ. സിനിമയുടെ മൂന്നാം ഭാഗം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. രൺവീർ സിങ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. ഷാരൂഖ് പിന്മാറിയതോടെയാണ് രൺവീറിനെ നായകനാക്കിയത്. കിയാര അദ്വാനിയായിരുന്നു ചിത്രത്തില്‍ നായികവേഷം ചെയ്യാനിരുന്നത്. ഇത് സംബന്ധിച്ച് പുതിയ റിപ്പോർട്ട്.
സിനിമയിൽ നിന്ന് കിയാര പിന്മാറിയിരുന്നു. ഗര്‍ഭകാലവും കുഞ്ഞിന്റെ ജനനവും ആസ്വദിക്കാനാണ് കിയാര സിനിമയിൽ പിന്മാറിയതെന്നാണ് ഇന്ത്യ ടുഡേ മുൻപ് റിപ്പോർട്ട് ചെയ്തത്. ഇപ്പോഴിതാ കിയാര അദ്വാനിയ്ക്ക് പകരം രൺവീറിന് നായികയാകുന്നത് കൃതി സനോൺ ആണെന്ന റിപ്പോർട്ടുകളാണ് ബോളിവുഡിൽ നിന്നും എത്തുന്നത്. കൃതി കരാറിൽ ഒപ്പുവെച്ചെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഡോൺ 3യിലേക്ക് നീങ്ങുന്നതിന് മുമ്പ് ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന 'തേരേ ഇഷ്ക് മേ'യുടെയും ദിനേശ് വിജൻ നിർമ്മിക്കുന്ന 'കോക്ക്ടെയിൽ 2'വിൻ്റെയും ഷൂട്ടിംഗ് കൃതി സനോൻ പൂർത്തിയാക്കും.