വിഖ്യാത കൊറിയൻ സംവിധായകൻ കിം കി ഡുക്ക് അന്തരിച്ചു

വെള്ളി, 11 ഡിസം‌ബര്‍ 2020 (17:16 IST)
വിഖ്യാത കൊറിയൻ സംവിധായകൻ കിം കി ഡുക്ക് അന്തരിച്ചു. 59 വയസായിരുന്നു. ആർട്ട് ഡോക് ഫെസ്റ്റ് ഡയറക്‌ടർ ഡെൽഫി എൽവിക്ക് മരണവാർത്ത സ്ഥിരീകരിച്ചതായി വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. കൊവിഡ് ബാധയെ തുടർന്നാണ് മരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
 
വെള്ളിയാഴ്‌ച്ച അർധരാത്രി 1:20ന് ലാത്വിയയിലായിരുന്നു അന്ത്യം. കിം കി ഡുക്കിന്റെ പല സിനിമകളും കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് കിം കി ഡുക്കിന് കേരളത്തിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍