തെലുങ്കിൽ നിന്നൊരു സർപ്രൈസ് ഹിറ്റ്, 100 കോടി ക്ലബിൽ ഇടം നേടി കാർത്തികേയ 2

വെള്ളി, 26 ഓഗസ്റ്റ് 2022 (12:55 IST)
എസ് എസ് രാജമൗലിയിലൂടെ തുറന്നുകിട്ടിയ പാൻ ഇന്ത്യൻ വിപണിയിൽ വിജയം കൊയ്ത് മറ്റൊരു തെലുങ്ക് ചിത്രം. ലാൽ സിംഗ് ഛദ്ദയടക്കമുള്ള വമ്പൻ ബോളിവുഡ് പടങ്ങൾ ബോക്സോഫീസിൽ തകർന്നടിയുന്നതിനിടെയാണ് യുവതാരനിരയുമായെത്തിയ കാർത്തികേയ 2 ഹിന്ദി ബെൽറ്റിലടക്കം മികച്ച കളക്ഷനോടെ മുന്നേറുന്നത്. നിഖില്‍ സിദ്ധാര്‍ഥയെ നായകനാക്കി ചന്ദു മൊണ്ടെട്ടി സംവിധാനം ചെയ്ത കാർത്തികേയ 2 എന്ന ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായികയാകുന്നത്.
 
2014ൽ പുറത്തിറങ്ങിയ കാർത്തികേയ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് കാർത്തികേയ 2. ചെറിയ ബജറ്റിൽ എത്തി മികച്ച വിജയം നേടിയ ചിത്രമായിരുന്നു കാർത്തികേയ. സമാനമായി എട്ട് വർഷത്തിന് ശേഷം രണ്ടാം ഭാഗവുമായി ചിത്രം എത്തിയപ്പോൾ മികച്ച സ്വീകരണമാണ് സിനിമ്മയ്ക്ക് ലഭിച്ചത്. 15 കോടി ബജറ്റിൽ നിർമിക്കപ്പെട്ട സിനിമ ഹിന്ദി പതിപ്പിൽ നിന്ന് മാത്രമായി 18.40 കോടി കളക്ട് ചെയ്തു.
 
 കഴിഞ്ഞ വാരം വരെയുള്ള കണക്ക് പ്രകാരം ചിത്രത്തിൻ്റെ ആഗോള ഗ്രോസ്  75.33 കോടിയാണ്. ഇപ്പോഴിതാ ചിത്രം 100 കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ്. 11 ദിവസത്തെ കളക്ഷന്‍ കൊണ്ടുമാത്രം ചിത്രം നേടിയ ലാഭം 287 ശതമാനമായെന്നാണ് എൻ്റർടൈന്മെൻ്റ് സൈറ്റ് ആയ കൊയ്മൊയുടെ കണക്ക്. 100 കോടി മാർക്ക് പിന്നിടും മുൻപ് ആഘോഷം തുടങ്ങിയിരിക്കുകയാണ് ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍