പബ്ജിക്കും മയക്കുമരുന്നിനും അടിമകളായ യുവാക്കൾക്ക് ഇത്തരം പദ്ധതി വേണം: അഗ്നിപഥിന് പിന്തുണയുമായി കങ്കണ

Webdunia
ഞായര്‍, 19 ജൂണ്‍ 2022 (14:27 IST)
കേന്ദ്രഗവണ്മൻ്റിൻ്റെ ഹ്രസ്വകാല സൈനികസേവന പദ്ധതിയായ അഗ്നിപഥിന് പിന്തുണയുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. സൈനികസേവനമെന്നത് വെറും ജോലി മാത്രമല്ലെന്നും അതിന് ആഴത്തിലുള്ള അർഥങ്ങൾ ഉണ്ടെന്നും കങ്കണ പറഞ്ഞു. മയക്കുമരുന്നിനും പബ്ജിക്കും അടിമപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്താൻ ഇത്തരം പദ്ധതികൾ ആവശ്യമുണ്ടെന്നും താരം പറഞ്ഞു.
 
ഇസ്രായേൽ ഉൾപ്പടെയുള്ള നിരവധി രാജ്യങ്ങൾ സൈനികസേവനം യുവാക്കൾക്ക് നിർബന്ധമാക്കിയിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് അച്ചടക്കവും ദേശസ്നേഹവും പോലുള്ള മൂല്യങ്ങൾ പഠിക്കാനായിരുന്നു സൈന്യത്തിൽ ചേർന്നിരുന്നത്. യുവാക്കൾക്ക് ഇത്തരം പരിഷ്കരണങ്ങൾ ആവശ്യമാണ്. ഇതിന് തുടക്കം കുറിച്ചതിൽ കേന്ദൃസർക്കാരിനെ ഞാൻ അഭിനന്ദിക്കുന്നു. കങ്കണ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article