കല്‍കിയില്‍ പ്രഭാസിന്റെ കൊടുംവില്ലനായി കമല്‍ഹാസന്‍, ആദ്യ പാര്‍ട്ടില്‍ 20 മിനിറ്റ് മാത്രം

അഭിറാം മനോഹർ

തിങ്കള്‍, 20 മെയ് 2024 (19:57 IST)
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ കല്‍ക്കി 2898ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രഭാസിന് പുറമെ അമിതാഭ് ബച്ചന്‍,ദീപിക പദുക്കോണ്‍,കമല്‍ഹാസന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. മഹാഭാരത കാലഘട്ടം മുതല്‍ എഡി 2898 വരെയുള്ള കാലഘട്ടത്തിലെ കഥ പറയുന്ന സിനിമ ഒരു സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രമായിരിക്കും. സിനിമയിലെ കമല്‍ഹാസന്റെ വേഷം സംബന്ധിച്ച അപ്‌ഡേറ്റാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
 
 രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗം ജൂണില്‍ റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. ആദ്യഭാഗത്ത് 20 മിനിറ്റ് വരുന്ന പ്രതിനായക വേഷമാണ് കമല്‍ഹാസന്‍ ചെയ്യുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. രണ്ടാം ഭാഗത്തില്‍ 90 മിനിറ്റോളം കമല്‍ ഉണ്ടായിരിക്കുമെന്നും പ്രഭാസിനും അമിതാഭ് ബച്ചനുമൊപ്പം കിടപിടിക്കുന്ന വേഷമാകും ഇതെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍