മണിയ്ക്ക് പകരം ടിനി ടോം, അനന്യ പിന്മാറി പകരം മാളവിക

ശനി, 25 ജൂണ്‍ 2016 (11:11 IST)
ജോൺസൺ എസ്താപ്പന്റെ സംവിധാനത്തിൽ കലാഭവൻ മണിയെ നായകനാക്കി ചിത്രീകരിക്കാൻ നിശ്ചയിച്ച സിനിമയായിരുന്നു ഡഫേദാർ. എന്നാൽ മണിയുടെ വിയോഗത്തിൽ ചിത്രത്തിൽ ടിനി ടോം ആണ് നായകൻ. രാജകീയ സുരക്ഷാഭടന്റെ വേഷമാണ് ചിത്രത്തിൽ ടിനി ടോമിന്. ചിത്രത്തിന്റെ പൂജ 2014ൽ കഴിഞ്ഞിരുന്നു.
 
മാളവികയാണ് നായിക. അനന്യയെ ആയിരുന്നു നായികയായി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ നടി ചിത്രത്തിൽ നിന്നും പിന്മറിയതോടെ മാളവികയെ തീരുമാനിക്കുകയായിരുന്നു. കറുത്ത പക്ഷികൾ, അക്കൽദാമയിലെ പെണ്ണ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് മാളവിക.
 
ജോൺസൺ തന്നെ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടി ജി രവി, ദേവൻ, സന്തോഷ് കീഴാറ്റൂർ, ശ്രീലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങൾ. ഉത്പൽ വി നായനാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം ഷാജർ കെ ഭരതനാണ്.

വെബ്ദുനിയ വായിക്കുക