ദുൽഖർ സൽമാന്റെ വരാനിരിക്കുന്ന തെലുങ്ക് സിനിമയാണ് കാന്ത. കാന്തയുടെ റിലീസ് തീയതി മാറ്റാൻ കാരണം ലോക സിനിമയുടെ വിജയമാണെന്നും ദുൽഖർ വ്യക്തമാക്കി. 'ലോക'യുടെ ടീമിനൊപ്പം ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ലോക'യ്ക്ക് ലഭിച്ച വലിയ പ്രേക്ഷക പ്രതികരണം കണ്ടപ്പോൾ, ആ വിജയം ആസ്വദിക്കാൻ കൂടുതൽ സമയം നൽകാനും, അതിന് തടസ്സമുണ്ടാക്കാതെ 'കാന്ത'യുടെ റിലീസ് മാറ്റിവെക്കാനും തീരുമാനിക്കുകയായിരുന്നു.
"ഞങ്ങൾ ആദ്യം വിചാരിച്ചിരുന്നത് സെപ്റ്റംബർ പകുതിയോടെ 'കാന്ത'യുടെ റിലീസ് നടത്താനാണ്. പക്ഷേ 'ലോക' ഇത്ര വലിയ വിജയം നേടുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ല. അതുകൊണ്ട് തന്നെ, ഈ സിനിമയ്ക്ക് ബ്രീത്തിങ്ങ് സ്പേസ് നൽകണം, പുതിയ സിനിമകൾ അതിന്റെ വഴിയിൽ വരാൻ പാടില്ല എന്ന് ഞങ്ങൾ തീരുമാനിച്ചു." ദുൽഖർ പറഞ്ഞു.
കാന്തയുടെ ആശയം ആറു വർഷങ്ങൾക്ക് മുമ്പ്, 2019-ൽ താൻ ആദ്യമായി കേട്ടതാണെന്നും, അന്നുമുതൽ താൻ ഈ പ്രൊജക്ടിനൊപ്പമുണ്ടെന്നും ദുൽഖർ വെളിപ്പെടുത്തി. 'കാന്ത' ഒരു ക്ലട്ടർ ബ്രേക്കായിരിക്കുമെന്ന് നടനും നിർമാതാവുമായ ദുൽഖർ സൽമാൻ. കാന്ത ഒരു സാധാരണ സിനിമ ആയിരുന്നില്ലെന്നും അത് ഷൂട്ട് ചെയ്ത രീതി പോലും വ്യത്യസ്തമായിരുന്നുവെന്നും ദുൽഖർ പറഞ്ഞു.