നിർമാതാക്കളായ മമ്മൂട്ടി കമ്പനി തന്നെയാണ് ജ്യോതിക സെറ്റിൽ ജോയിൻ ചെയ്ത കാര്യം അറിയിച്ചത്. 12 വർഷങ്ങൾക്ക് ശേഷമാണ് ഒരു മലയാള ചിത്രത്തിൽ ജ്യോതിക അഭിനയിക്കുന്നത്. മമ്മൂട്ടിയും ജ്യോതികയും ഒപ്പം നിൽക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്ററിന് വൻ വരവേൽപ്പാണ് ലഭിച്ചിരുന്നത്. ലാലു അലക്സ്, മുത്തുമണി,ചിന്നു ചാന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.