മമ്മൂക്കയെ ചൊറിയാന്‍ നിക്കാതെ...എന്റെ മുടി പോയതിന്റെ കാരണക്കാര്‍ക്കെതിരെശബ്ദമുയര്‍ത്തുവിന്‍, കുറിപ്പുമായി ജൂഡ് ആന്റണി

കെ ആര്‍ അനൂപ്

ബുധന്‍, 14 ഡിസം‌ബര്‍ 2022 (11:07 IST)
'തലയില്‍ മുടിയില്ലെന്നേയുള്ളൂ, ബുദ്ധിയുണ്ട്'എന്ന് സംവിധായകന്‍ ജൂഡ് ആന്റണിയെ കുറിച്ച് മമ്മൂട്ടി പറഞ്ഞത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ മമ്മൂട്ടിയെ വിമര്‍ശിക്കരുതെന്ന് ജൂഡ് ആന്റണി ജോസഫ്.ജൂഡ് സംവിധാനം ചെയ്ത 2018 എന്ന സിനിമയുടെ ടീസര്‍ റിലീസ് വേളയിലാണ് മമ്മൂട്ടിയുടെ ബോഡി ഷെയ്മിങ് പരാമര്‍ശം. 
 
ജൂഡ് ആന്റണിയുടെ വാക്കുകളിലേക്ക്
 
 മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെമിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട് . എനിക്ക് മുടി ഇല്ലാത്തതില്‍ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല . ഇനി അത്രേം concern ഉള്ളവര്‍ മമ്മൂക്കയെ ചൊറിയാന്‍ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂര്‍ കോര്പറേഷന്‍ വാട്ടര്‍ , വിവിധ ഷാംപൂ കമ്പനികള്‍ ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുവിന്‍ . ഞാന്‍ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യന്‍ ഏറ്റവും സ്‌നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത് . 
എന്ന് 
മുടിയില്ലാത്തതില്‍ അഹങ്കരിക്കുന്ന ഒരുവന്‍
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍