ടൊവിനോ തോമസ് നായകനായി ഖാലിദ് റഹ്മാൻ ഒരുക്കിയ തല്ലുമാലയാണ് തനിക്ക് 2022ൽ ഏറെ ഇഷ്ടപ്പെട്ടതെന്ന് ലോകേഷ് പറയുന്നു. ആ സിനിമകണ്ടപ്പോൾ തനിക്ക് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് തോന്നിപോയെന്നും 2-3 തവണ തുടർച്ചയായി സിനിമ കണ്ടെന്നും സിനിമ എഡിറ്റ് ചെയ്ത രീതി ഏറെ ഇഷ്ടപ്പെട്ടെന്നും ലോകേഷ് പറഞ്ഞു.