ബ്രഹ്മാണ്ഡ സിനിമയായി വാർ 2 വരുന്നു, സംവിധാനം അയൻ മുഖർജി: ഹൃത്വിക്കിന് വില്ലനായി ജൂനിയർ എൻടിആർ

ബുധന്‍, 5 ഏപ്രില്‍ 2023 (13:13 IST)
യഷ് രാജിൻ്റെ സ്പൈ യൂണിവേഴ്സിലെ ഹൃത്വിക് റോഷൻ ചിത്രമായ വാറിൻ്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുക ബോളിവുഡിലെ ഹിറ്റ് സംവിധായകനായ അയാൻ മുഖർജിയെന്ന് സൂചന. നിലവിൽ ഹൃത്വിക്കിനെയും ദീപിക പദുക്കോണിനെയും പ്രധാനതാരങ്ങളാക്കികൊണ്ടുള്ള ഫൈറ്റർ എന്ന ചിത്രത്തിൻ്റെ തിരക്കുകളിലാണ് അയാൻ.  ബ്രഹ്മാസ്ത്ര എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പുറത്തിറങ്ങുന്ന അയാൻ ചിത്രമാണിത്.
 
ബ്രഹ്മാസ്ത്ര 2,3 ഭാഗങ്ങൾ ചിത്രീകരിക്കുന്നതിനൊപ്പം തന്നെയായിരിക്കും അയാൻ വാർ 2വിലും സംവിധായകനായെത്തുക. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻടിആർ ആകും ചിത്രത്തിൽ ഹൃത്വിക്കിൻ്റെ വില്ലൻ വേഷത്തിലെത്തുക.നിലവിൽ കൊരട്ടാല ശിവയുമൊത്ത് തൻ്റെ മുപ്പതാം സിനിമയുടെ തിരക്കുകളിലാണ് ജൂനിയർ എൻടിആർ. ടൈഗർ 3 ആകും യഷ് രാജിൻ്റെ സ്പൈ യൂണിവേഴ്സിൽ നിന്നും പുറത്തിറങ്ങുന്ന അടുത്ത ചിത്രം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍