ഏതാനും മാസങ്ങൾക്ക് മുൻപാണ് സബയുമായുള്ള പ്രണയം ഹൃത്വിക് സ്ഥിരീകരിച്ചത്. ഇരുവരുമൊപ്പമുള്ള അവധിക്കാല ചിത്രങ്ങൾ താരങ്ങൾ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ക്രിസ്മസ് സബയ്ക്കും തൻ്റെ മക്കൾക്കുമൊപ്പമായിരുന്നു ഹൃത്വിക് ചെലവഴിച്ചത്. ഇതിൻ്റെ ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. 2000ൽ ബാല്യകാല സുഹൃത്തായ സൂസാനെ ഖാനുമായായിരുന്നു ഹൃത്വികിൻ്റെ ആദ്യവിവാഹം. 2014ലാണ് ഇവർ വിവാഹമോചിതരായത്.