നിവിൻ പോളിയുടെ റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് തുറമുഖം. ഈ വരുന്ന ഈദ് ആഘോഷമാക്കാനായി ചിത്രം തിയേറ്ററുകളിലെത്തും. നിവിൻ പോളിക്ക് തുല്യമായി ശക്തമായ വേഷത്തിൽ നടൻ ജോജു ജോർജും ഈ സിനിമയിൽ എത്തുന്നുണ്ട്. അടുത്തിടെ പുറത്തുവന്ന പോസ്റ്ററുകളിലും ജോജു ജോർജ് തീവ്രമായ ലുക്കിൽ ആയിരുന്നു പ്രത്യക്ഷപ്പെട്ടത്. മൈമു എന്നാണ് അദ്ദേഹത്തിൻറെ കഥാപാത്രത്തിന് പേര് നൽകിയിരിക്കുന്നത്. മൊയ്ദു എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്.
അതേസമയം ജോജു ജോർജ് മുമ്പിൽ നിരവധി ചിത്രങ്ങളാണുള്ളത്. മമ്മൂട്ടിയുടെ 'വൺ', 'ഫഹദ് ഫാസിലിന്റെ 'മാലിക്', ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി, തമിഴ് ചിത്രം 'ജഗമേ തന്തിരം', സുരേഷ് ഗോപിയുടെ 'ഒറ്റക്കൊമ്പൻ', 'മധുരം', പീസ് തുടങ്ങി നിരവധി ചിത്രങ്ങളാണ് ജോജു ജോർജ്ജിന്‍റേതായി ഇനി വരാനുള്ളത്.
മധുരം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ജോജു ഇപ്പോള്‍. ജൂൺ സംവിധായകൻ അഹമ്മദ് കബീർ ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. റൊമാൻറിക് ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ ശ്രുതി രാമചന്ദ്രൻ, നിഖില വിമൽ, അർജുൻ അശോകൻ, ഇന്ദ്രൻസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.