അടിപൊളി പടമായിരിക്കും, മമ്മൂക്ക ഒരു തരംഗമാണ്; ഭീഷ്മ പര്‍വ്വം ആദ്യ ഷോയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്‌തെന്ന് ജോജു ജോര്‍ജ്ജ്

ബുധന്‍, 2 മാര്‍ച്ച് 2022 (11:59 IST)
ഭീഷ്മ പര്‍വ്വം പോലൊരു വലിയ സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കാത്തതില്‍ നല്ല സങ്കടമുണ്ടെന്ന് നടന്‍ ജോജു ജോര്‍ജ്ജ്. അമല്‍ നീരദിന്റെ ഏറ്റവും ബെസ്റ്റ് സിനിമയായിരിക്കും ഭീഷ്മ പര്‍വ്വമെന്നും ആദ്യ ദിനം തന്നെ പടം കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്നും ജോജു പറഞ്ഞു. എല്ലാവര്‍ക്കും തിയറ്ററില്‍ കാണാന്‍ മൂഡുള്ള പൊളി പടമായിരിക്കും ഭീഷ്മ പര്‍വ്വം. ഭീഷ്മ പര്‍വ്വം ഉണ്ടാക്കുന്ന ഓളം സിനിമ ഇന്‍ഡസ്ട്രിക്ക് ഗുണം ചെയ്യും. മമ്മൂക്ക വര്‍ഷങ്ങളായി ഇവിടെ ഒരു തരംഗമാണെന്നും ആ തരംഗം ഇപ്പോഴും തന്നെ വിട്ടുപോയിട്ടില്ലെന്നും ജോജു പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍