ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ പ്രകോപന കമന്റുമായി വന്നയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി നടി മാലാ പാര്‍വ്വതി. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വം നാളെ തിയറ്ററുകളിലെത്തുകയാണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മാലാ പാര്‍വ്വതി ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. ഭീഷ്മ പര്‍വ്വത്തിന്റെ പോസ്റ്റര്‍ മാലാ പാര്‍വ്വതി തന്റെ ഫെയ്‌സ്ബുക്ക് കവര്‍ ചിത്രമാക്കി. ഇതിനു താഴെ വന്ന മോശം കമന്റിനാണ് താരം കലക്കന്‍ മറുപടി കൊടുത്തത്.