ദോസ്‌താനയ്‌ക്ക് ശേഷം ഹിറ്റ് ജോഡി വീണ്ടുമെത്തുന്നു, ഇത്തവണ അയ്യപ്പനും കോശിയും റീമേക്കിൽ

ശനി, 27 ഫെബ്രുവരി 2021 (18:18 IST)
അയ്യപ്പനും കോശിയും ഹിന്ദി റീമേക്കിനായി ജോൺ എബ്രഹാമും അഭിഷേക് ബച്ചനും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. നിലവിൽ അറ്റാക്ക് എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുകയാണ് ജോണ്‍ എബ്രഹാം. 
 
നിലവിൽ ദസ്‌വി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ആഗ്രയിലാണ് അഭിഷേക് ബച്ചന്‍. ഇതിന് ശേഷം ബിഗ് ബുള്‍, ബോബ് വിശ്വാസ് എന്നീ ചിത്രങ്ങളുടെ പ്രൊമോഷന്‍ തിരക്കുകളിലാകും അഭിഷേക്. ദോസ്‌താന എന്ന വിജയചിത്രത്തിന് ശേഷം 13 വർഷത്തിന് ശേഷമാണ് രണ്ട് താരങ്ങളും ഒന്നിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍