ആസിഫ് അലിയും ജിസ് ജോയിയും നാലാം തവണയും ഒന്നിക്കുന്നു. സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും എന്നീ ചിത്രങ്ങളുടെ വിജയത്തിനുശേഷം ഇരുവരും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ വലുതാണ്. 2013-ൽ പുറത്തിറങ്ങിയ ആസിഫ് അലി ചിത്രം ബൈസിക്കിൾ തീവ്സ്ലൂടെയാണ് ജിസ് ജോയ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
മോഹൻകുമാർ ഫാൻസ് ആണ് ജിസ് ജോയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീം തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമ കഥ പറയുന്ന ചിത്രമായിരിക്കും. 2020 ആദ്യം പ്രദർശനത്തിനെത്താനിരുന്ന സിനിമ കൊറോണ പ്രതിസന്ധിയെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.