'ജംതാര' താരം സച്ചിൻ ഗണേഷ് ആത്മഹത്യ ചെയ്തു; ഞെട്ടലിൽ സിനിമാലോകം!

നിഹാരിക കെ.എസ്

ചൊവ്വ, 28 ഒക്‌ടോബര്‍ 2025 (13:09 IST)
നെറ്റ്ഫ്‌ളിക്‌സ് സീരീസ് ജംതാരയിലൂടെ ശ്രദ്ധേയനായ നടൻ സച്ചിൻ ഗണേഷ് ചാന്ദ്വാഡെ അന്തരിച്ചു. 25 കാരനായ സച്ചിന്റെ പുതിയ സീരീസ് റിലീസിന് തയ്യാറെടുക്കുവെയാണ് സംഭവം. ആത്മഹത്യയായിരുന്നു. കഴിഞ്ഞ 23-ാം തിയ്യതിയായിരുന്നു സംഭവം.
 
വീടിന്റെ മുകളിലത്തെ നിലയിൽ ഉച്ചയ്ക്ക് ഒന്നരയോടെ സച്ചിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ നടനെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചുവെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പിറ്റേന്ന് അദ്ദേഹം മരണപ്പെടുകയായിരുന്നു. 
 
കുട്ടിക്കാലം മുതൽ അഭിനയത്തിൽ താൽപര്യം കാണിച്ചിരുന്നു സച്ചിൻ. മറാത്തി സിനിമയിലും ബോളിവുഡിലുമെല്ലാം ചെറിയ വേഷങ്ങൾ ചെയ്ത് ശ്രദ്ധ നേടി വരികയായിരുന്നു. നെറ്റ്ഫ്‌ളിക്‌സിന്റെ ഹിറ്റ് സീരീസായ ജംതാരയുടെ രണ്ടാം സീസണിൽ അഭിനയിച്ചതോടെയാണ് താരമാകുന്നത്. 2022 ലാണ് ജംതാര 2 പുറത്തിറങ്ങുന്നത്. അസുരവൻ എന്ന പുതിയ മറാത്തി സീരീസിന്‌റെ റിലീസിന് തൊട്ടുമുമ്പാണ് സച്ചിന്റെ മരണം സംഭവിക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍