മലയാളത്തിന് പുറമെ തമിഴിലും തിരക്കിലാണ് ഫഹദ് ഫാസിൽ. പുഷ്പയുടെ റിലീസിന് ശേഷം ഫഹദ് ഫാസിലിന് പാൻ ഇന്ത്യൻ അംഗീകാരം ലഭിച്ചിട്ടുണ്ട്. മാമന്നന് ശേഷം വടിവേലുവിനൊപ്പം ഫഹദ് എത്തുന്ന ചിത്രമാണ് മാരീസൻ. ജൂലൈ 25ന് ചിത്രം തിയറ്ററുകളിലെത്തും. ഒരു റോഡ് ത്രില്ലർ മൂവി ആയിട്ടാണ് മാരീസൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് ഫഹദ് ഇപ്പോൾ.
"കോളജ് ക്ലാസ് കട്ട് ചെയ്ത് ഞാൻ പോയി കണ്ട ആദ്യ തമിഴ് ചിത്രം രജനി സാർ അഭിനയിച്ച 'ബാഷ' ആയിരുന്നു. വളരെ മനോഹരമായാണ് ചിത്രത്തിലെ ഓരോ രംഗവും ചിത്രീകരിച്ചിരിക്കുന്നത്. അതിൽ സഹോദരിക്ക് കോളജ് പ്രവേശനം ലഭിക്കുന്ന രംഗം എനിക്ക് വളരെ ഇഷ്ടപ്പെട്ടു," ഫഹദ് ഫാസിൽ പറഞ്ഞു. ആ രംഗത്തിൽ "അഡ്മിഷൻ കിട്ടി" എന്ന് അദ്ദേഹം പറയും.