മലയാളത്തിന്‍റെ ഇഷ്‌ക് റീമേക്ക് ചെയ്‌ത് ആമിര്‍ഖാന്‍റെ മകന്‍ !

കെ ആര്‍ അനൂപ്

ശനി, 17 ഒക്‌ടോബര്‍ 2020 (17:38 IST)
ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. അതും മലയാളചിത്രമായ ഇഷ്ക്കിന്റെ ഹിന്ദി റീമേക്കിലൂടെ. മലയാളത്തിൽ ഷെയ്ന്‍ നിഗം അവതരിപ്പിച്ച സച്ചിയായി ബോളിവുഡിൽ ജുനൈദ് എത്തുമെന്നാണ് വിവരം.
 
മൂന്ന് വർഷത്തോളമായി ജുനൈദ് നാടകരംഗത്ത് സജീവമാണ്. സിനിമയിലേക്ക് ചുവട് മാറ്റുമ്പോൾ ബോളിവുഡിൽ പുതിയ താരോദയം ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 'ഇഷ്കി'ന്റെ ഹിന്ദി റീമേക്ക് ഒരുക്കുന്നത് നീരജ് പാണ്ഡെയാണ്.
 
ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത മലയാളം റൊമാന്റിക് ത്രില്ലര്‍ ചിത്രമായിരുന്നു ഇഷ്ക്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍