മയക്കുമരുന്ന് കേസ്: ബോളിവുഡ് താരം വിവേക് ഒബ്‌റോയിയുടെ വസതിയില്‍ റെയ്ഡ്

ശ്രീനു എസ്

വ്യാഴം, 15 ഒക്‌ടോബര്‍ 2020 (18:05 IST)
ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം വിവേക് ഒബ്‌റോയിയുടെ വസതിയില്‍ റെയ്ഡ്. താരത്തിന്റെ മുംബെയിലെ വസതിയിലാണ് റെയ്ഡ് നടന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ബെംഗളൂരു ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയ്ത്.
 
താരത്തിന്റെ ഭാര്യ സഹോദരനായ ആദിത്യ ആല്‍വ ഉള്‍പ്പെട്ട കേസാണിത്. കര്‍ണാട മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകനായ ഇയാള്‍ ഇപ്പോള്‍ ഓളിവിലാണ്. ഇതേ കേസില്‍ നേരത്തേ സഞ്ജന ഗല്‍റാണിയും രാഗിണി ദ്വിവേദിയും അറസ്റ്റിലായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍