നടനും മുന്‍ എംപിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹമിപ്പോഴുള്ളത്. രണ്ടാഴ്ച മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോള്‍. ഇന്നസെന്റിന്റെ ആരോഗ്യം നിരീക്ഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.