ചെലവാക്കിയത് 300 കോടിയോളം, ബോക്സോഫീസിൽ മുക്കും കുത്തി വീണു, ഇന്ത്യൻ 3 തിയേറ്ററുകളിലേക്കില്ല, ഒടിടി തന്നെ
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ക്ലാസിക് സിനിമകളില്‍ ഒന്നാണ് 1996ല്‍ റിലീസ് ചെയ്ത കമല്‍ഹാസന്‍ - ശങ്കര്‍ സിനിമയായ ഇന്ത്യന്‍. സിനിമ റിലീസ് ചെയ്ഠ് 28 വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍ സിനിമ തിയേറ്ററുകളിലെത്തിയപ്പോള്‍ വലിയ വിമര്‍ശനമാണ് സിനിമ ഏറ്റുവാങ്ങിയത്.
തമിഴ് സിനിമ കണ്ട എക്കാലത്തെയും വലിയ പരാജയത്തിലേക്കാണ് 250 കോടിയോളം ചെലവഴിച്ച സിനിമ മൂക്കുക്കുത്തിയത്. ഒപ്പം ക്ലാസിക്കുകളില്‍ ഒന്നായി കരുതപ്പെട്ടിരുന്ന സേനാപതി എന്ന കഥാപാത്രം ട്രോളുകളില്‍ നിറയുകയും ചെയ്തു. ഇന്ത്യന്‍ 2വിനൊപ്പം മൂന്നാം ഭാഗത്തിന്റെയും ചിത്രീകരണം ഒരേസമയം നടന്നിരുന്നു. തിയേറ്റര്‍ റിലീസായാണ് മൂന്നാം ഭാഗം പ്ലാന്‍ ചെയ്തിരുന്നതെങ്കിലും രണ്ടാം ഭാഗത്തിന് ലഭിച്ച വിമര്‍ശനങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ മൂന്നാം ഭാഗം ഒടിടി റിലീസിന് തയ്യാറെടുക്കുന്നതായാണ് പുതിയ വാര്‍ത്തകള്‍. നെറ്റ്ഫ്‌ളിക്‌സാണ് സിനിമയുടെ സ്ട്രീമിംഗ് അവകാശം വാങ്ങിയിരിക്കുന്നതെന്ന് സൂചനകളുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും സിനിമ ഒടിടിയിലെത്തുമെന്ന് ഏതാണ്ട് തീര്‍ച്ചയായിരിക്കുകയാണ്. 2025 ജനുവരിയിലാകും സിനിമ റിലീസ് ചെയ്യുക.