തിയേറ്ററുകളില്‍ ഏറെ വിമര്‍ശനവും പരിഹാസവും ഏറ്റുവാങ്ങിയ ശങ്കര്‍- കമല്‍ഹാസന്‍ സിനിമയായ ഇന്ത്യന്‍ 2 ഒടിടിയിലേക്ക്. 1996 പുറത്തിറങ്ങിയ ഇന്ത്യന്‍ സിനിമയുടെ രണ്ടാം ഭാഗമെന്ന നിലയില്‍ വലിയ പ്രേക്ഷക പ്രതീക്ഷയാണ് സിനിമയ്ക്കുണ്ടായിരുന്നത്. എന്നാല്‍ പുതുമയില്ലാത്ത അവതരണവും കെട്ടുറപ്പില്ലാത്ത തിരക്കഥയുടെയും സിനിമയ്ക്ക് വലിയ തിരിച്ചടിയായി. വമ്പന്‍ ബജറ്റിലൊരുങ്ങിയ സിനിമ കാര്യമായ ലാഭമൊന്നും നേടാതെയാണ് ഒടിടിയിലെത്തുന്നത്.
250 ഓളം കോടി മുടക്കിയ സിനിമ ഇന്ത്യയില്‍ നിന്ന് 76 കോടിയിലധികം മാത്രമാണ് കളക്ട് ചെയ്തത്. ആദ്യ ദിനം തന്നെ 25 കോടി നേടാനായെങ്കിലും 150 കോടിയ്ക്കടുത്ത് മാത്രമാണ് ആഗോള ബോക്‌സോഫീസില്‍ നിന്നും സിനിമ നേടിയത്. ലൈക്ക പ്രൊഡക്ഷന്‍സും റെഡ് ജയന്‍്‌സും സംയുക്തമായി നിര്‍മിച്ച സിനിമയില്‍ അഴിമതിക്കെതിരെ പോരാടുന്ന സേനാപതി എന്ന സ്വാതന്ത്ര്യ സമരസേനാനിയുടെ വേഷമാണ് കമല്‍ ഹാസന്‍ ചെയ്തത്. സിദ്ധാര്‍ഥ്,എസ് ജെ സൂര്യ,രാകുല്‍ പ്രീത് സിംഗ്,ബോബി സിംഹ തുടങ്ങി വമ്പന്‍ താരനിരയാണ് സിനിമയില്‍ ഉണ്ടായിരുന്നത്. ഓഗസ്റ്റ് മാസം 15ന് നെറ്റ്ഫ്‌ളിക്‌സിലാകും ഇന്ത്യന്‍ 2 റിലീസ് ചെയ്യുക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.