ബോളിവുഡ് സിനിമാ പ്രേക്ഷകരും തെന്നിന്ത്യൻ പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് രാമായണ. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും അധികം മുതൽമുടക്കുന്ന സിനിമയാകും ഇത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ബജറ്റിനെക്കുറിച്ച് നിർമാതാവ് നമിത് മൽഹോത്ര വെളിപ്പെടുത്തിയത്. 4000 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്നായിരുന്നു നമിത് ഒരഭിമുഖത്തിൽ പറഞ്ഞത്.
രണ്ട് ഭാഗങ്ങളായുള്ള ബ്രഹ്മാണ്ഡ ചിത്രത്തിന് ഇത്രയും ചെലവ് വരുമെന്ന് ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലായിരുന്നു നിർമാതാവ് വെളിപ്പെടുത്തിയത്. എന്നാലിപ്പോൾ ചിത്രത്തിന്റെ ബജറ്റിൽ സംശയം പ്രകടപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിനിമാ പ്രവർത്തകർ. 4000 കോടി എന്നത് അവിശ്വസനീയമാണെന്നാണ് സംവിധായകരും നിർമാതാക്കളും ഒന്നടങ്കം പറയുന്നത്. സിനിമയുടെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ നിർമാതാവിന് സോഷ്യൽ മീഡിയകളിൽ ട്രോളുകളാണ്.
“4000 കോടിയോ, നിങ്ങളെന്താ തമാശ പറയുകയാണോ, അവിശ്വസനീയമാംവിധം പെരുപ്പിച്ചുകാട്ടിയ കണക്കാണിത്, കേട്ടിട്ട് ചിരി വരുന്നു. അൽപമെങ്കിലും ബോധമുള്ള ഒരു നിർമാതാവോ അദ്ദേഹത്തിന്റെ നിക്ഷേപകരോ ഇത്രയും വലിയ തുകയ്ക്ക് റിസ്ക് എടുക്കില്ലെന്നും” അദ്ദേഹം പറഞ്ഞു.
അതേസമയം, രൺബീർ രാമനും യഷ് രാവണനുമായി എത്തുന്ന ചിത്രത്തിൽ സീതയായി സായ് പല്ലവിയാണ് വേഷമിടുന്നത്. ദംഗൽ ഒരുക്കിയ നിതേഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത ഹോളിവുഡ് സംഗീത സംവിധായകൻ ഹാൻസ് സിമ്മറും ഇന്ത്യൻ ഇതിഹാസം എആർ റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.