ഇന്ത്യ-പാക് സംഘർഷം; കാനിലേക്കുള്ള ആദ്യ അവസരം വേണ്ടെന്ന് വെച്ച് ആലിയ

നിഹാരിക കെ.എസ്

ബുധന്‍, 14 മെയ് 2025 (10:59 IST)
കാന്‍ ചലച്ചിത്രമേളയില്‍ ബോളിവുഡ് താരം ആലിയ ഭട്ട് പങ്കെടുത്തേക്കില്ല. ഇന്ത്യ- പാക് സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇത്തരമൊരു സാഹചര്യത്തിൽ കാനില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്നാണ് നടി കരുതുന്നതെന്ന് ആലിയ ഭട്ടിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാനില്‍ താരത്തിന്റെ ആദ്യ അവസരമായിരുന്നു ഇത്.
 
അതേസമയം, പങ്കെടുക്കേണ്ടെന്ന തീരുമാനം അന്തിമമല്ലെന്നും അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ശാന്തമായാല്‍ മറ്റൊരു തീയതിയില്‍ പങ്കെടുക്കുന്ന കാര്യം പരി​ഗണിക്കുമെന്നും അവർ വ്യക്തമാക്കി. ലോറിയല്‍ പാരീസിന്റെ ഗ്ലോബല്‍ ബ്ലാന്‍ഡ് അംബാസിഡര്‍ എന്ന നിലയിലാണ് ഫ്രെഞ്ച് റിവിയേറയില്‍ ആലിയ പങ്കെടുക്കേണ്ടിയിരുന്നത്. മേയ് 13-ന് ആരംഭിക്കുന്ന കാന്‍ ചലച്ചിത്രമേള മേയ് 24-ന് അവസാനിക്കും.
 
അതേസമയം, റെഡ് കാർപ്പറ്റിലെ വസ്ത്രധാരണത്തിൽ ചില നിയന്ത്രണങ്ങൾ ഒക്കെ വന്നിട്ടുണ്ട്. ന​ഗ്നത പ്രദർശനവും ഓവർ സൈസ്ഡ് വസ്ത്രങ്ങളും മേളയിൽ അനുവദിക്കില്ല. പുതിയ മാർ​ഗനിർദേശങ്ങൾ ഫെസ്റ്റിവൽ അധികൃതർ പുറപ്പെടുവിച്ചു. ഈ വർഷം ​ഗ്രാമി പുരസ്കാരവേദിയിൽ ​ഗായിക സുതാര്യമായ വസ്ത്രം ധരിച്ചെത്തിയതും 2022ൽ നടന്ന മേളയിൽ മാറുമറയ്ക്കാതെ പ്രതിഷേധം പ്രകടിപ്പിച്ചത് വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍