pavi caretaker: ചിരിയോട് ചിരി... ദിലീപ് സെറ്റില്‍ ഉണ്ടെങ്കില്‍ കൂടെയുള്ളവരുടെ അവസ്ഥ!'പവി കെയര്‍ടേക്കര്‍' മേക്കിങ് വീഡിയോ കാണാം

കെ ആര്‍ അനൂപ്

ബുധന്‍, 24 ഏപ്രില്‍ 2024 (10:43 IST)
pavi caretaker
വിജയ ട്രാക്കില്‍ തിരിച്ചു കയറാന്‍ ദിലീപിന് ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.'പവി കെയര്‍ടേക്കര്‍' പ്രദര്‍ശനത്തിന് എത്തുമ്പോള്‍ പഴയ ദിലീപിനെ ബിഗ് സ്‌ക്രീനില്‍ കാണാനാകും എന്നാണ് ട്രെയിലര്‍ കണ്ട ശേഷം എല്ലാവരും പറഞ്ഞത്. ഇപ്പോഴിതാ സെറ്റിലെ ചിരി നിമിഷങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള മേക്കിങ് വീഡിയോ പുറത്തുവന്നു.
 
നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 26ന് പ്രദര്‍ശനത്തിനെത്തും.തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണത്തിനെത്തിക്കുന്ന ചിത്രം കൂടിയാണ് പവി കെയര്‍ ടേക്കര്‍.
ദിലീപിനൊപ്പം 5 പുതുമുഖ നായികമാരും അണിനിരക്കുന്നു. ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സ്പടികം ജോര്‍ജ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. സിനിമയുടെ ട്രെയിലര്‍ ആണ് ശ്രദ്ധ നേടുന്നത്.
അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ബാനറില്‍ ദിലീപ് തന്നെയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍