അശ്ലീല ഉള്ളടക്കം: 3 ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്രത്തിന്റെ നോട്ടീസ്

വെള്ളി, 17 നവം‌ബര്‍ 2023 (17:43 IST)
അശ്ലീല ഉള്ളടക്കം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൂന്ന് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് വാര്‍ത്താവിതരണമന്ത്രാലയം നോട്ടീസയച്ചു. മഹാരാഷ്ട്രാ കേന്ദ്രീകരിച്ചുള്ള സ്വകാര്യകമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹണ്ടേഴ്‌സ്, ബേഷ്‌റാംസ്, പ്രൈം പ്ലേ എന്നിവയ്ക്കാണ് നോട്ടീസ് ലഭിച്ചത്. പിന്നാലെ ഉള്ളടക്കങ്ങള്‍ കമ്പനി നീക്കം ചെയ്തു.
 
അശ്ലീലദൃശ്യങ്ങളും ലൈംഗികച്ചുവയുള്ള ദൃശ്യങ്ങളും ഇലക്ട്രോണിക് രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതും പ്രചരിക്കുന്നതും തടയുന്ന ഐടി നിയമത്തിലെ 67,67 എ വകുപ്പുകള്‍ പ്രകാരമാണ് നടപടിയെടുത്തത്.വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ചുമത്താന്‍ വ്യവസ്ഥയുള്ള വകുപ്പുകളാണിത്. ഈ നിയമങ്ങള്‍ ഉണ്ടെങ്കിലും ഒടിടി ഉള്ളടക്കത്തിന്റെ പേരില്‍ നടപടി സ്വീകരിക്കുന്നത് ആദ്യമായിട്ടാണ് ഒടിടി രംഗത്ത് വെബ് സീരീസുകളായും മറ്റുമായി ഒട്ടേറെ അശ്ലീല ഉള്ളടക്കങ്ങള്‍ പുറത്തിറങ്ങുന്നുവെന്ന് മന്ത്രാലയത്തിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. രാജ്യത്താകമാനം 57 ഒടിടി പ്ലാറ്റ്‌ഫോമുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കുന്ന ഒടിടികളിലാണ് അശ്ലീലദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇപ്പോള്‍ നോട്ടീസ് ലഭിച്ച 3 ഒടിടികളും രജിസ്റ്റര്‍ ചെയ്യാത്തവയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍