ഗെയിം ഓഫ് ത്രോൺസ് ആരാധകർക്ക് സന്തോഷ വാർത്ത: ഹൗസ് ഓഫ് ദ ഡ്രാഗൺ ടീസർ പുറത്ത്

ബുധന്‍, 6 ഒക്‌ടോബര്‍ 2021 (14:46 IST)
ഗെയിം ഓഫ് ത്രോൺസ് കഥ നടക്കുന്നതിന് 200 വർഷങ്ങൾക്ക് മുൻപ് നടന്ന ടർഗേറിയൻ ആഭ്യന്തരയുദ്ധത്തിന്റെ കഥ പറയുന്ന പ്രീക്വൽ ചിത്രത്തിന് ആരാധകർ ഏറെക്കാലമായി കാത്തിരിപ്പിലായിരുന്നു. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്‌ത്തികൊണ്ട് എച്ച്ബിഒ മാക്‌സ് ‘ഹൗസ് ഓഫ് ദ ഡ്രാഗൺ’ ടീസർ പുറത്തിറക്കിയിരിക്കുകയാണ്.
 
പ്രിൻസ് ഡെയ്മൺ ടർഗേറിയന്റെ ശബ്ദത്തിൽ ‘ഗോഡ്‌സ്, കിംഗ്‌സ്, ഫയർ ആൻഡ് ബ്ലഡ്’ എന്ന് പറഞ്ഞ് തുടങ്ങുന്ന ട്രെയ്‌ലർ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. സ്വപ്‌നങ്ങളല്ല, മറിച്ച് വ്യാളികളാണ് തങ്ങളെ രാജാക്കന്മാരാക്കിയത് എന്ന വരികളോടെയാണ് ടീസർ അവസാനിക്കുന്നത്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍