റിപ്പോർട്ട് പുറത്തുവരാതിരിക്കാനല്ല കേസിന് പോയത്, ഇത് സിനിമാ രംഗത്തെ സ്ത്രീകളുടെ വിജയം: രഞ്ജിനി

അഭിറാം മനോഹർ
ചൊവ്വ, 20 ഓഗസ്റ്റ് 2024 (10:48 IST)
Hema Committe
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ പ്രതികരണവുമായി നടി രഞ്ജിനി. ഡബ്ല്യുസിസിയുടെ പോരാട്ടമാണ് റിപ്പോര്‍ട്ടിന് പിന്നിലെന്നും അതില്‍ അവരെ അഭിനന്ദിക്കുന്നതായും രഞ്ജിനി പറഞ്ഞു. അതേസമയം റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും രഞ്ജിനി വ്യക്തമാക്കി.
 
സ്ത്രീകളുടെ പരാതികള്‍ പറയാന്‍ ഇപ്പോഴും കൃത്യമായ ഒരു സെല്‍ സിനിമയില്‍ ഇല്ല. ഐസിസിയില്‍ പോയാലും പ്രശ്‌നമാണ്. പ്രശ്‌നക്കാര്‍ അവിടെയുമുണ്ട്. ഐസിസി പോലുള്ള സമിതികള്‍ക്ക് സിനിമയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ല. ഈ രംഗത്തെ പ്രയാസങ്ങളാണ് താന്‍ കമ്മിറ്റിയ്ക്ക് മുന്നിലും പറഞ്ഞത്. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരണമെന്ന് തന്നെയായിരുന്നു ആഗ്രഹം. എന്നാല്‍ നല്‍കിയ മൊഴി എനിക്ക് കാണണമായിരുന്നു. വൈകി കോടതിയെ സമീപിച്ചതിനാലാണ് ഹര്‍ജി പരിഗണിക്കാതെ പോയത്. മൊഴി കൊടുത്തവര്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടുമെന്ന് കരുതുന്നതായും രഞ്ജിനി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article