കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടി ഗൗരി നന്ദ

കെ ആര്‍ അനൂപ്

വെള്ളി, 25 ജൂണ്‍ 2021 (17:15 IST)
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടി ഗൗരി നന്ദ. കോവിഡ് ഷീല്‍ഡ് വാക്‌സിനാണ് താന്‍ എടുത്തതെന്നും ആദ്യ ഡോസ് ആണെന്നും നടി പറഞ്ഞു. കൊറോണക്കെതിരെയുള്ള സുരക്ഷാകവചം എന്ന നിലയില്‍ എല്ലാവരും വാക്‌സിന്‍ എടുക്കുവാനുള്ള പ്രചോദനം നല്‍കിക്കൊണ്ട് സ്വയം വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ സിനിമ താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gowri Nandha (@gowri.nandha)

നിരവധി താരങ്ങള്‍ ഇതിനോടകം വാക്‌സിന്‍ സ്വീകരിച്ചു. സൂര്യയും ജ്യോതികയും ഇക്കഴിഞ്ഞ ദിവസമായിരുന്നു വാക്‌സിന്‍ എടുത്തത്. മോഹന്‍ലാല്‍,രജനികാന്ത്, കീര്‍ത്തി സുരേഷ്, കാര്‍ത്തി,പ്രിയ വാര്യര്‍, നിവേദ തോമസ്,ശ്രേയ ഘോഷാല്‍, ദീപക് പറമ്പോള്‍, ഉണ്ണിമുകുന്ദന്‍, സുരഭി ലക്ഷ്മി തുടങ്ങിയ താരങ്ങള്‍ ഇതിനകം വാക്‌സിന്‍ സ്വീകരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍