റിയൂണിയൻ എപ്പിസോഡിൽ ഡേവിഡ് ബെക്കാം,ലേഡി ഗാഗ തുടങ്ങിയ പ്രമുഖർ ഗസ്റ്റ് റോളുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.ജസ്റ്റിൻ ബീബർ, ബിടിഎസ്,ലേഡി ഗാഗ, മിൻഡി കലിങ്, റീസ് വിതർസ്പൂൺ, മലാല യൂസുഫ്സായ് തുടങ്ങി ഒരുപിടി പ്രമുഖരാണ് ഗസ്റ്റ് റോളുകളിൽ എത്തുന്നത്.
1994ന് സംപ്രേഷണം ആരംഭിച്ച ഫ്രണ്ട്സ് 10 സീസണുകൾ കൊണ്ട് ലോകമെമ്പാടും നിരവധി ആരാധകരെ സൃഷ്ടിച്ച സീരീസാണ്. റോസ്, ചാൻഡ്‌ലർ, റോസിന്റെ സഹോദരിയും ചാൻഡ്‌ലറുടെ ഭാര്യയുമായ മോണിക്ക, ജോയ്, റോസിന്റെ ഭാര്യ റേച്ചൽ, ഫീബി എന്നീ ആറു സുഹൃത്തുക്കളുടെ ജീവിതമാണ് സീരീസ് പറയുന്നത്.