മുത്തയ്യ മുരളീധരന്റെ ജന്മദിനം,'800' റിലീസിന് ഒരുങ്ങുന്നത് നാലു ഭാഷകളില്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 17 ഏപ്രില്‍ 2023 (15:39 IST)
ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജന്മദിനമാണ് ഇന്ന്. 51-ാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ജീവിതകഥ പറയുന്ന '800'എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
 
സ്ലംഡോഗ് മില്യണേര്‍ നടന്‍ മധുര്‍ മിട്ടല്‍ മുരളീധരനായി വേഷമിടുന്നു.മൂവി ട്രെയിന്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.എം.എസ്. ശ്രീപതി സംവിധാനം ചെയ്യുന്ന ചിത്രം ശ്രീലങ്ക, ചെന്നൈ, ഇംഗ്ലണ്ട്, കൊച്ചി, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്.
 
തമിഴ്, തെലുഗ്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ റിലീസ് ചെയ്യും.
 
നരേന്‍, നാസര്‍, വേല രാമമുര്‍ത്തി, ഋത്വിക, ഹരി കൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഛായാഗ്രഹണം: ആര്‍.ഡി. രാജശേഖര്‍.സംഗീതം: ജിബ്രാന്‍ , എഡിറ്റര്‍:പ്രവീണ് കെ.എല്‍.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍