സക്കറിയയുടെ ഗര്‍ഭിണികള്‍, കുംബസാരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഫർഹാൻ ഫാസിൽ തിരിച്ച് വരുന്നു. ബഷീറിന്റെ പ്രേമലേഖനം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സന അല്‍ത്താഫാണ് ചിത്രത്തിൽ നായിക.
എൺപതുകളുടെ കലഘട്ടത്തിലൂടെ കടന്നു പോകുന്ന ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി. പഴയകാല പ്രണയജോഡികളായ മധുവും ഷീലയും ഏറെ നാളുകൾക്കുശേഷം ഒന്നിക്കുന്നു എന്നതാണത്. ഷിനോദ്, ഷംസീര്‍, ബിബിന്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത്.
സഞ്ജയ് ഹാരിസാണ് ഛായാഗ്രഹണം . റഷീദ് അഹമ്മദ്, വേണു മൈത്രി, അര്‍ഷിദ് എന്നിവരുടെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് വിഷ്ണു മോഹന്‍ സിത്താരയാണ്. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഫര്ഹാന് ഫാസിലിന്റെ രണ്ടാമത്തെ ചിത്രമാണിത്. മറിയം മുക്ക് എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായിരുന്നു സന.