സാറാ അലിഖാനെ ബലമായി ചുംബിച്ച് ആരാധകൻ; താരത്തിന്റെ പ്രതികരണം പ്രശംസനീയം

ചിപ്പി പീലിപ്പോസ്

ശനി, 11 ജനുവരി 2020 (11:42 IST)
തങ്ങളുടെ ഇഷ്ട് താരത്തെ കണ്ടാൽ ആരാധകർ അതിരുവിട്ട സ്നേഹപ്രകടനങ്ങൾ നടത്താറുണ്ട്. ചിലപ്പോഴൊക്കെ താരങ്ങളെ ഇത് പ്രകോപിതരാക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. സെയ്ഫ് അലിഖാന്റെ മകളും നടിയുമായ സാറാ അലി ഖാന് നേരെയായിരുന്നു ആരാധകന്റെ അതിക്രമം.
 
ജിമ്മില്‍ നിന്നിറങ്ങി കാറില്‍ കയറാനെത്തിയ സാറയ്ക്ക് ചുറ്റും ആരാധകർ വളഞ്ഞത് പെട്ടന്നായിരുന്നു. ഓരോരുത്തർക്കുമൊപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ സാ‍റാ യാതോരു മടിയും കാണിച്ചില്ല. ഇതിനിടയില്‍ ഒരു ആരാധകന്‍ സാറയ്ക്ക് ഹസ്തദാനം നല്‍കാനായി മുന്നോട്ടുവന്നു.
 
ഹസ്തദാനത്തിനായി സാറയുടെ കൈകള്‍ നീട്ടിയതും അയാള്‍ പെട്ടെന്ന് കൈയ്യില്‍ ചുംബിച്ചു. സാറായ്ക്കൊപ്പം നിന്ന ബോഡിഗാർഡ് ഇയാൾക്കെതിരെ തിരിഞ്ഞെങ്കിലും സാറ ഒരു രീതിയിലും പ്രതികരിച്ചില്ല. ആദ്യമൊന്ന് ഞെട്ടിയെങ്കിലും സാറ സൗമ്യമായാണ് പ്രതികരിച്ചത്. മറ്റു ആരാധകര്‍ക്കൊപ്പം ഫൊട്ടോ പകര്‍ത്തിയശേഷമാണ് താരം മടങ്ങിയത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

#saraalikhan snapped at her pilates class today. One of the fans tried to kiss her hand. Not so easy

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍