'നമുക്ക് ഇഷ്ടമുള്ളയാളെ കാണുമ്പോള്‍ അടിവയറ്റില്‍ മഞ്ഞ് വീണ പോലെ ഒരു സുഖം ഉണ്ടാവും'- ഓം ശാന്തി ഓശാനയിലെ പൂജ പറഞ്ഞ ഡയലോഗാണിത്. ഒരുപാട് ആരാധനയുള്ള ആളുകളെ നേരിട്ട് കാണുമ്പോഴോ, സർപ്രൈസ് ആയിട്ട് നമുക്കെന്തിലും ലഭിക്കുമ്പോഴോ ഒക്കെ നമുക്കുണ്ടാകുന്ന ഒരു അവസ്ഥയാണിത്. അത്തരമൊരു അനുഭവം തുറന്നു പറയുകയാണ് സംവിധായകൻ പ്രഷോഭ് വിജയൻ.
‘ജോഫിൻ സംവിധാനം ചെയ്യുന്ന മമ്മൂക്കയുടെ സെറ്റിൽ പോയി . ആദ്യമായി മമ്മുക്കയെ കണ്ടു , സംസാരിച്ചു. വല്ലാത്ത പരിവേഷമാണ് അദ്ദേഹത്തിന്.. ജ്വലിയ്ക്കുകയായിരുന്നു. നേരില്‍ കണ്ടപ്പോള്‍ ഒളിച്ചിരിക്കാനും തിരിഞ്ഞോടാനും തോന്നി. തളര്‍ച്ച അനുഭവപ്പെടും പോലെ തോന്നി. വെള്ളം കുടിക്കാനും തോന്നി. വയറ്റില്‍ നിന്ന് ഗുളു ഗുളു സൗണ്ട് വരുന്നുണ്ടായിരുന്നു‘- പ്രഷോഭ് തന്റെ അനുഭവം ഇപ്രകാരം വെളിപ്പെടുത്തി.