അമ്മയെ കുറിച്ച് എനിക്കറിയാത്ത പലതും സുരേഷ് ഗോപി സർ പറഞ്ഞുതന്നു, തുറന്നുപറഞ്ഞ് കല്യാണി പ്രിയദർശൻ !

വ്യാഴം, 9 ജനുവരി 2020 (18:29 IST)
തെലുങ്ക് സിനിമയായ ഹലോയിലൂടെയാണ് കല്യാണി പ്രിയദർശൻ സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ ഉടൻ ഒരു മലയള സിനിമയിൽ വേഷമിടാൻ താരം തയ്യാറായിരുന്നില്ല. മലയാളത്തിൽ നല്ല ഒരു കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു താൻ എന്നാണ് മലയാളത്തിൽ സിനിമ ചെയ്യാൻ വൈകിയതിനെ കുറിച്ച് കല്യാണി പ്രിയർദർശൻ പറയുന്നത്.
 
ആ കാത്തിരിപ്പിനൊടുവിൽ ദുൽഖർ സൽമാന്റെ നായികയായി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് സജിവമാവുകയാണ് കല്യാണി പ്രിയർദർശൻ. സുരേഷ് ഗോപിയും ശോഭനയും ഏറേ കാലങ്ങൾക്ക് ശേഷം ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ഇ സിനിമക്കുണ്ട്. ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ച് ഇപ്പോൾ മനസു തുറന്നിരിക്കുകയാണ് ഇപ്പോൾ കല്യാണി.
 
സുരേഷ് ഗോപി സാറിനും ശോഭന മാമിനുമൊപ്പമുള്ള അഭിനയന അനുഭവം രസകരമായിരുന്നു എന്ന് കല്യാണി പറയുന്നു 'വളരെ കുട്ടിത്തത്തോടെയാണ് സുരേഷ് ഗോപി സര്‍ സംസാരിക്കുന്നത്. അതിലൂടെ ഒരുപാട് അറിവുകളും അദ്ദേഹം നല്‍കി. അമ്മയെ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമാണ്. അമ്മയെ കുറിച്ച്‌ ഞാനിതുവരെ അറിയാത്ത പല തമാശ കഥകളും അദ്ദേഹം പറഞ്ഞു തന്നു.
 
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് തേന്മാവില്‍ കൊമ്പത്ത് എന്ന ചിത്രത്തിലെ കാര്‍ത്തുമ്പി. ശോഭനയുടെ വലിയ ആരാധികയാണ് ഞാന്‍. കുട്ടിക്കാലം മുതലേ ശോഭന മാമിനെ കണ്ടാണ് വളര്‍ന്നത്. അവരെ അറിയുന്നതും സിനിമയില്‍ കാണുന്നതും തീര്‍ത്തും വ്യത്യസ്തമാണ്. ആക്ഷനും കട്ടിനും ഇടയില്‍ മാത്രമാണ് മാം അഭിനയിക്കുന്നത്. അല്ലാത്തപ്പോള്‍ ഒരു കുട്ടിയെ പോലെയാണ്' കല്യാണി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍