സിനിമ സാമ്പത്തികമായി പരാജയപ്പെട്ടു,കൊടുത്ത ചെക്ക് മടക്കിത്തന്ന ചാക്കോച്ചനെ കുറിച്ച് നിര്‍മാതാവ് ഫൈസല്‍ ലത്തീഫ്

കെ ആര്‍ അനൂപ്

ചൊവ്വ, 18 ജൂലൈ 2023 (13:18 IST)
നടന്‍ കുഞ്ചാക്കോ ബോബന് പിന്തുണയുമായി നിര്‍മ്മാതാവ് ഫൈസല്‍ ലത്തീഫ്.വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമ പരാജയപ്പെട്ടിട്ടും താന്‍ കൊടുത്ത ചെക്ക് മടക്കി തന്നയാളാണ് ചാക്കോച്ചനെന്നും അടുത്തതായി ഒരു സിനിമ ചെയ്യുകയാണെങ്കില്‍ അതിലെ നായകന്‍ അദ്ദേഹം തന്നെ ആകുമെന്നും നിര്‍മാതാവ് പറയുന്നു. 
 
ഫൈസല്‍ ലത്തീഫിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം 
 
ഞാന്‍ ഫൈസല്‍ ലത്തീഫ്. നിര്‍മാതാവാണ്. ചില കാര്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ പിന്നീട് കുറ്റബോധം തോന്നും. അതിനാണ് ഈ എഴുത്ത്.
 
വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമ സാമ്പത്തികമായി പരാജയപ്പെട്ട് നില്‍ക്കുന്ന സമയത്ത് കൊടുത്ത ചെക്ക് എല്ലാം എനിക്ക് മടക്കിത്തന്ന ആളാണ് ചാക്കോച്ചന്‍. അതുകൊണ്ട് നിര്‍മാതാക്കളെ ദ്രോഹിക്കുന്നയാളാണ് കുഞ്ചാക്കോ ബോബനെന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല.
 
വര്‍ക്ക് ചെയ്തവരില്‍ മറക്കാന്‍ കഴിയാത്ത ആളാണ് ചാക്കോച്ചന്‍. 6 മണിയെന്ന് പറഞ്ഞാല്‍ അതിന് മുന്നേ സെറ്റില്‍ വരും. എല്ലാ കാര്യങ്ങള്‍ക്കും നിര്‍മാതാക്കള്‍ക്ക് ഒപ്പമുണ്ടാകുന്നയാള്‍. ഒരിക്കല്‍ സിനിമയുടെ ബജറ്റ് കൂടിയപ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു. 'അച്ചപ്പു, ഫിനാന്‍ഷ്യലി എന്തെങ്കിലും പ്രശ്‌നമുണ്ടോ? ഞാന്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ ചെയ്യാം കെട്ടോ'.
 
ഈ മനസുള്ളയാളെ എങ്ങനെയാണ് വേട്ടയാടാന്‍ കഴിയുന്നത്? എനിക്ക് മനസിലാകുന്നില്ല...
ഒരു കാര്യം കൂടി. വള്ളീം തെറ്റി പുള്ളീം തെറ്റി 45 ദിവസമാണ് ചാക്കോച്ചനോട് പറഞ്ഞത്. പക്ഷേ അദ്ദേഹം അഭിനയിച്ചത് 60 ദിവസമാണ്. എന്തൊക്കെയാണെങ്കിലും ഞാനൊരു ചിത്രത്തിന്റെ ആലോചനയിലാണ്... നായകനെ നിങ്ങള്‍ ഊഹിച്ചെടുത്തോളൂ.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍