Aavesham Movie Review:'എടാ മോനെ... ഇത് വേറെ ലെവല്‍',ആവേശവുമായി ഫഫ

കെ ആര്‍ അനൂപ്

വ്യാഴം, 11 ഏപ്രില്‍ 2024 (12:51 IST)
Aavesham Movie Review:രോമാഞ്ചം എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം. ഫഹദ് ഫാസില്‍,മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച
ആവേശം തിയേറ്ററുകളില്‍ കത്തിക്കയറുമെന്ന് ഉറപ്പ്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്, ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സ് എന്നീ ബാനറില്‍ അന്‍വര്‍ റഷീദ്, നസ്രിയ നസീം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
സിനിമകള്‍ ഇഷ്ടമാണെങ്കില്‍ ഉറപ്പായും നിങ്ങള്‍ക്കും ടിക്കറ്റ് എടുത്ത് കയറാം. രണ്ടുമണിക്കൂര്‍ 30 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.കോളേജ് പിള്ളേരുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥയാണ് സിനിമ പറയുന്നത്. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.രംഗന്‍ എന്ന ഫഹദ് കഥാപാത്രം തിയറ്ററുകളില്‍ ആവേശമായി മാറിക്കഴിഞ്ഞു.
 
 ഛായാഗ്രഹണം സമീര്‍ താഹിര്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം പകരുന്നു. എഡിറ്റര്‍-വിവേക് ഹര്‍ഷന്‍.
 
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍