11 വര്‍ഷത്തെ വൈദിക പഠനം കഴിഞ്ഞെത്തിയ ചെമ്മാച്ചന്‍,കോമഡി ഫാമിലി എന്റര്‍ടെയ്‌നര്‍ 'എന്താടാ സജി' വരുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 4 ഏപ്രില്‍ 2023 (12:59 IST)
എന്താടാ സജി ഏപ്രില്‍ എട്ടിന് തിയേറ്ററുകളില്‍ എത്തുകയാണ്.കുഞ്ചാക്കോ ബോബന്‍ ജയസൂര്യ നിവേദ തോമസ് കൂട്ടുകെട്ടിന്റ പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കും സൗഹൃദത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന കോമഡി ഫാമിലി എന്റര്‍ടെയ്‌നര്‍ തന്നെയാണ് സിനിമയെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു. ഇപ്പോഴിതാ ജോസകുട്ടി അവതരിപ്പിക്കുന്ന
ചെമ്മാച്ചന്‍ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നു.
 
'11 വര്‍ഷത്തെ വൈദിക പഠനം കഴിഞ്ഞു അവന്‍ വരികയാണ്...
 
പുത്തന്‍ കുര്‍ബാന ചൊല്ലുന്നതിന് മുന്‍പ്, ഒരിക്കല്‍ കൂടി നീ ശരിക്കും വൈദികന്‍ ആകേണ്ടവന്‍ തന്നെ ആണോ എന്ന് തന്നോട് തന്നെ ചോദിച്ചു ഉറപ്പു വരുത്തുവാന്‍ സഭ കൊടുക്കുന്ന ആ ഒരു വര്‍ഷക്കാലം ചിലവഴിക്കാന്‍, ഇല്ലിക്കല്‍ പള്ളിയിലേക്കു എത്തിയതാണ് ഈ 'ചെമ്മാച്ചന്‍'

പരിചയപെട്ടോളൂ 
 
ജോസകുട്ടി അവതരിപ്പിക്കുന്ന
ചെമ്മാച്ചന്‍
 
കുഞ്ചാക്കോ ബോബന്‍ ജയസൂര്യ നിവേദ തോമസ് കൂട്ടുകെട്ടിന്റ പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കും സൗഹൃദത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന കോമഡി ഫാമിലി എന്റര്‍ടെയ്‌നര്‍ 'എന്താടാ സജി' ഏപ്രില്‍ 8ന് തിയ്യേറ്ററുകളില്‍ എത്തുന്നു....'-എന്താടാ സജി ടീം പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് കുറിച്ചു.
 
 
ഗോഡ്ഫി ബാബു ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article