നീണ്ട ഇടവേളക്ക് ശേഷം ആസിഫ് അലി ചിത്രവും തിയറ്ററുകളിലേക്ക്, എല്ലാം ശരിയാകും റിലീസിന് രണ്ടുദിവസം,ക്യാരക്ടര്‍ പ്രമോ വീഡിയോ

കെ ആര്‍ അനൂപ്

ബുധന്‍, 17 നവം‌ബര്‍ 2021 (10:11 IST)
ഒരുപാട് പ്രതീക്ഷയോടെയാണ് നിര്‍മ്മാതാക്കള്‍ ആസിഫലി-രജീഷ ടീമിന്റെ എല്ലാം ശരിയാകും തിയേറ്ററുകളില്‍ എത്തിക്കുന്നത്. നവംബര്‍ 19ന് പ്രദര്‍ശനം ആരംഭിക്കുന്ന ചിത്രത്തിന് ആശംസകളുമായി സിനിമാലോകം.
 
'എല്ലാം ശരിയാകും ടീമിന്റെ മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ഞങ്ങള്‍ ആശംസകള്‍ നേരുന്നു. ഈ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയമാകാന്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. 2021 നവംബര്‍ 19 മുതല്‍ നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളില്‍ സിനിമ കാണൂ.'-മാജിക് ഫ്രെയിംസ് കുറിച്ചു.
Ellam Sheriyakum ഇടതുപക്ഷ രാഷ്ട്രീയക്കാരനായാണ് ആസിഫ് ഈ സിനിമയില്‍ എത്തുന്നത്.വെള്ളിമൂങ്ങയുടെ സംവിധായകന്‍ ജിബു ജേക്കബിന്റെ പടം ആയതിനാല്‍ പ്രതീക്ഷകള്‍ വലുതാണ്. ഷാരിസ് ആണ് തിരക്കഥ ഒരുക്കുന്നത്.ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം ഒരുക്കുന്നു.ശ്രീജിത് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍