ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ 7 കോടിയുടെ സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലാണ് നടപടി. സ്ഥിര നിക്ഷേപം സമ്മാനങ്ങൾ എന്നിവ ഉൾപ്പടെയുള്ള സ്വത്താണ് കണ്ടുകെട്ടിയത്. പണം തട്ടിപ്പ് നിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ചാണ് നടപടി.