ഇക്കുറി ഓണം നിറവയറുമായി, കുഞ്ഞതിഥിയെ പ്രതീക്ഷിച്ച് ദുർഗാകൃഷ്ണ, ചിത്രങ്ങൾ

അഭിറാം മനോഹർ

വ്യാഴം, 28 ഓഗസ്റ്റ് 2025 (12:56 IST)
Durga Krishna
നിറവയറില്‍ മലയാളികള്‍ക്ക് അത്തം ദിനാശംസകള്‍ നേര്‍ന്നുകൊണ്ട് നടി ദുര്‍ഗാ കൃഷ്ണയുടെ പുതിയ ഫോട്ടോഷൂട്ട്. ഭര്‍ത്താവ് അര്‍ജുനും ചിത്രങ്ങളിലുണ്ട്. മലയാളിത്തനിമയുള്ള കേരളസാരിയില്‍ ഓണത്തെ വരവേല്‍ക്കാനൊരുങ്ങുന്ന ദുര്‍ഗ കൃഷ്ണയും ഭര്‍ത്താവുമാണ് ചിത്രങ്ങളിലുള്ളത്. ഐറ ഫോട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Durga Krishna (@durgakrishnaartist)

ജൂണ്‍ മാസത്തിലാണ് താന്‍ അമ്മയാകാന്‍ പോകുന്ന വിവരം താരം ആരാധകരെ അറിയിച്ചത്. 2021ലായിരുന്നു നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുനുമായി ദുര്‍ഗ കൃഷ്ണ വിവാഹിതയായത്. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം പുതിയ അതിഥി കൂടി ജീവിതത്തിലെത്തുന്നതിന്റെ സന്തോഷത്തിലാണ് ദുര്‍ഗയും അര്‍ജുനും. വിവാഹശേഷവും സിനിമയില്‍ സജീവമാണ് ദുര്‍ഗ. വിമാനം എന്ന സിനിമയിലൂടെയാണ് ദുര്‍ഗ അഭിനയരംഗത്തെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍