മമ്മൂട്ടിയ്ക്കും മോഹൻലാലിനും ഒപ്പമല്ല, ദുൽഖർ ആദ്യമെത്തുന്നത് ഉലകനായകനൊപ്പം, മണിരത്നം ചിത്രത്തിൽ വമ്പൻ താരനിര
മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ച് 10 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇതുവരെ സീനിയര്‍ താരങ്ങളില്‍ സുരേഷ് ഗോപിയ്‌ക്കൊപ്പം മാത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ സ്‌ക്രീന്‍ പങ്കിട്ടിട്ടുള്ളത്. മലയാളത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പമോ മോഹന്‍ലാലിനൊപ്പമോ ദുല്‍ഖര്‍ അഭിനയിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ ഈ സീനിയര്‍ സൂപ്പര്‍ താരങ്ങള്‍ക്ക് മുന്‍പെ മറ്റൊരു സൂപ്പര്‍താരവുമൊത്തായിരിക്കും ദുല്‍ഖര്‍ എത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നായകന് ശേഷം കമല്‍ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും ജയം രവിയും രണ്ട് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തൃഷയായിരിക്കും ചിത്രത്തില്‍ നായികയാകുന്നത് എന്നാണ് സൂചന. പൊന്നിയിന്‍ സെല്‍വനില്‍ ജയം രവിയും ഓകെ കണ്‍മണിയില്‍ ദുല്‍ഖറും മണിരത്‌നത്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം ഇതിനെ പറ്റിയുള്ള ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും ഇതുവരെയും എത്തിയിട്ടില്ല.
നിലവില്‍ നാഗ് അശ്വിന്റെ സംവിധാനത്തില്‍ പ്രഭാസ് നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ കല്‍കി 2898 എ ഡി, തുനിവിന് ശേഷം എച്ച് വിനോദ് ഒരുക്കുന്ന ചിത്രം, ശങ്കറിന്റെ ഇന്ത്യന്‍ 2 എന്നീ സിനിമകളാണ് കമല്‍ഹാസന്റേതായി വരാനിരിക്കുന്നത്.