വേറിട്ട ലുക്കില്‍ ദിലീപ്, 'കേശു ഈ വീടിന്റെ നാഥന്‍' റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്

വ്യാഴം, 15 ഏപ്രില്‍ 2021 (17:10 IST)
ദിലീപിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥന്‍'. വളരെ നേരത്തെ തന്നെ പ്രദര്‍ശനത്തിന് എത്തേണ്ടിയിരുന്ന ചിത്രം കൊറോണ വ്യാപനത്തെ തുടര്‍ന്ന് റിലീസ് വൈകുകയായിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്ററാണ് ശ്രദ്ധ നേടുന്നത്. ഒറ്റനോട്ടത്തില്‍ ദിലീപ് ആണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത മേയ്‌ക്കോവറിലാണ് നടനെ കാണാനാകുന്നത്.ഒരു മധ്യവയസ്‌കനായ കുടുംബനാഥനായി അദ്ദേഹം വേഷമിടുന്നു. ചിത്രത്തില്‍ മറ്റൊരു ഗെറ്റപ്പിലും ദിലീപ് പ്രത്യക്ഷപ്പെടും.
 
നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സജീവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ദിലീപിന്റെ ഭാര്യയുടെ വേഷത്തിലാണ് ഉര്‍വശി എത്തുന്നത്. ഇരുവരും ആദ്യമായാണ് ഒന്നിക്കുന്നത്. 'ജൂണ്‍' ഫെയിം വൈഷ്ണവിയും 'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' ഫെയിം നസ്ലെനും ഈ സിനിമയിലുണ്ട്.
 
അനുശ്രീ, സിദ്ദിഖ്, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ഗണപതി, സ്വാസിക എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍