ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് വീണ്ടും മലയാളത്തിലെത്തുന്നു. തമിഴില്‍ ഇമൈക്കൈ ഞൊടികള്‍,മഹാരാജ അടക്കമുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അനുരാഗ് കശ്യപ് നടനെന്ന നിലയില്‍ മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത് ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബിലൂടെയായിരുന്നു. റൈഫിള്‍ ക്ലബിന് ശേഷം ഡെലുലു എന്ന മലയാള സിനിമയിലാണ് അനുരാഗ് കശ്യപ് ഭാഗമാവുന്നത്.
ഡെല്യൂഷണല്‍ എന്ന വാക്കിന്റെ ചുരുക്കവാക്കായാണ് ഡെലുലു എന്ന വാക്ക് ഉപയോഗിക്കുന്നത്. ശബ്ദ മുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അനുരാഗ് കശ്യപിനൊപ്പം റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, നിഖില വിമല്‍, ചന്ദു സലീം കുമാര്‍, ദാവീദ് പ്രക്കാട്ട് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.